Friday, 16 March 2018

എങ്ങിനെയാണ് കുട്ടികള്‍ പഠിക്കുന്നത്

*🔥🍃💕​സദ്ഗമയ​💕🍃🔥*
〰〰〰〰🔱〰〰〰〰
*എങ്ങിനെയാണ് കുട്ടികള്‍ പഠിക്കുന്നത്*
••••••••••••••••••••••••••••••••••••••••••••••••••••••••••••••••

🔹
കുറ്റം പറച്ചിലുകള്‍ കേട്ടാണ്‌ കുട്ടികള്‍ വളരുന്നതെങ്കില്‍ അവര്‍ നിന്ദിക്കാന്‍ പഠിക്കും...

🔹
വിദ്വേഷം കേട്ടാണ്‌ കുട്ടികള്‍ വളരുന്നതെങ്കില്‍ അവര്‍ വഴക്ക് കൂടാന്‍ പഠിക്കും...

🔹
ഭയാശങ്കകളോടെയാണ് കുട്ടികള്‍ വളരുന്നതെങ്കില്‍ അവര്‍ ആശങ്കാകുലരാകാന്‍ പഠിക്കും...

🔹
പരിതാപം സഹിച്ചാണ് കുട്ടികള്‍ വളരുന്നതെങ്കില്‍ അവര്‍ സ്വയം മതിപ്പില്ലാത്തവരാകാന്‍ പഠിക്കും...

🔹
പരിഹാസം കേട്ടാണ് കുട്ടികള്‍ വളരുന്നതെങ്കില്‍ അവര്‍ ലജ്ജാ ശീലമുള്ളവരാകാന്‍ പഠിക്കും...

🔹
അസൂയ കണ്ടാണ്‌ കുട്ടികള്‍ വളരുന്നതെങ്കില്‍ അവര്‍ കുറ്റ ബോധമുള്ളവരാകാന്‍ പഠിക്കും...

🔹
സഹിഷ്ണുത കണ്ടാണ്‌ കുട്ടികള്‍ വളരുന്നതെങ്കില്‍ അവര്‍ ക്ഷമാ ശീലം എന്താണെന്ന്‍ പഠിക്കും...

🔹
പ്രോത്സാഹനം കിട്ടിയാണ് കുട്ടികള്‍ വളരുന്നതെങ്കില്‍ അവര്‍ ആത്മ വിശ്വാസമുള്ളവരാകാന്‍ പഠിക്കും...

🔹
പ്രശംസകള്‍ കിട്ടിയാണ് കുട്ടികള്‍ വളരുന്നതെങ്കില്‍ അവര്‍ ആസ്വാദന ശേഷി ഉള്ളവരാകാന്‍ പഠിക്കും...

🔹
അംഗീകാരം കിട്ടിയാണ് കുട്ടികള്‍ വളരുന്നതെങ്കില്‍ സ്വയം സ്നേഹിക്കാന്‍ പഠിക്കും...

🔹
സ്വീകാര്യത ലഭിച്ചാണ് കുട്ടികള്‍ വളരുന്നതെങ്കില്‍ ഭൂമിയില്‍ സ്നേഹം കണ്ടെത്താന്‍ പഠിക്കും...

🔹
തിരിച്ചറിയല്‍ അനുഭവിച്ചാണ് കുട്ടികള്‍ വളരുന്നതെങ്കില്‍ ലക്ഷ്യ ബോധാമുള്ളവരാകാന്‍ പഠിക്കും...

🔹
പങ്കു വെക്കാന്‍ പഠിച്ചുകൊണ്ടാണ് കുട്ടികള്‍ വളരുന്നതെങ്കില്‍ മഹാ മനസ്കരാകാന്‍ അവര്‍ പഠിക്കും...

🔹
സത്യ സന്ധതയും കളങ്ക ഹീനതയും കണ്ടാണ്‌ കുട്ടികള്‍ വളരുന്നതെങ്കില്‍ സത്യവും ന്യായവും എന്താണെന്ന് പഠിക്കും...

🔹
സുരക്ഷിതത്വ ബോധാത്തോടെയാണ് കുട്ടികള്‍ വളരുന്നതെങ്കില്‍ സ്വയം വിശ്വസിക്കുകയും അതോടൊപ്പം ചുറ്റുമുള്ളവരെയും വിശ്വസിക്കാന്‍ അവര്‍ പഠിക്കും...

🔹
സൌഹൃദ പരമായ അന്ധരീക്ഷത്തിലാണ് കുട്ടികള്‍ വളരുന്നതെങ്കില്‍ ലോകം നന്മ നിറഞ്ഞ, ജീവിക്കാന്‍ അനുയോജ്യമായ ഒരു സ്ഥലമാണെന്ന് അവര്‍ മനസിലാക്കും...

🔹
ശാന്തമായ അന്തരീക്ഷത്തിലാണ് കുട്ടികള്‍ വളരുന്നതെങ്കില്‍ മനസ്സമാധാനം എന്താണെന്ന് അവര്‍ പഠിക്കും...

🔸
നമ്മുടെ മക്കള്‍ ഏത് അന്തരീക്ഷത്തിലാണ് വളരുന്നത്‌???...
🔸
അധ്യാപകർക്കും രക്ഷിതാക്കൾക്കുമിതിൽ ഒരുപാട് റോൾ നിർവഹിക്കാനുണ്ട്

▪▪▪▪▪▪▪▪▪▪
🔥🍃💕​സദ്ഗമയ​💕🍃🔥
▫▫▫▫▫▫▫▫▫▫

No comments:

Post a Comment