Sunday, 18 March 2018

മനുഷ്യനെ ബാധിക്കുന്ന രോഗങ്ങളിൽ ഒട്ടുമിക്കവയ്ക്കും ഹേതു അവന്റെ അസ്വസ്ഥമായ മനസ്സാണ്...!!!

*🔥🍃💕​സദ്ഗമയ​💕🍃🔥*
〰〰〰〰🔱〰〰〰〰
*മനുഷ്യനെ ബാധിക്കുന്ന രോഗങ്ങളിൽ ഒട്ടുമിക്കവയ്ക്കും  ഹേതു അവന്റെ അസ്വസ്ഥമായ മനസ്സാണ്...!!!*

ഭൂത - ഭാവികാലങ്ങളെ   കുറിച്ച് വ്യഗ്രതയിലാണ്ട ചിന്തകളുമായി മനസ്സിനെ അസ്വസ്ഥമാക്കികൊണ്ട്  ദിനരാത്രങ്ങൾ തള്ളി നീക്കരുത്...!!!

സ്വസ്ഥതയും മന:സമാധാനവുമാണ് ഒരാളുടെ ജീവിതത്തെ ധന്യമാക്കുന്നത്...!!!

*എപ്പോഴും സദാചാരനിരതമായ ചിന്തകൾക്ക് മാത്രം മനസ്സിൽ ഇടം നൽകുക...!!!*

▪▪▪▪▪▪▪▪▪▪
🔥🍃💕​സദ്ഗമയ​💕🍃🔥
▫▫▫▫▫▫▫▫▫▫

സ്റ്റീഫന്‍ ഹോക്കിങ്ങിനെക്കുറിച്ച് മാതാപിതാക്കള്‍ അറിയേണ്ട 5 കാര്യങ്ങള്‍!

*🔥🍃💕​സദ്ഗമയ​💕🍃🔥*
〰〰〰〰🔱〰〰〰〰
*സ്റ്റീഫന്‍ ഹോക്കിങ്ങിനെക്കുറിച്ച് മാതാപിതാക്കള്‍ അറിയേണ്ട 5 കാര്യങ്ങള്‍!*

ശാസ്ത്രലോകത്തെ ഇതിഹാസം സ്റ്റീഫന്‍ ഹോക്കിങ് വിട പറഞ്ഞെങ്കിലും അദ്ദേഹം ബാക്കിവെച്ചത് ലോകത്തിനാകെയും ഉപകാരപ്രദമായ, പ്രചോദിപ്പിക്കുന്ന നിരവധി കാര്യങ്ങളാണ്. ശാസ്ത്രരഹസ്യങ്ങളുടെ ചുരുളഴിച്ച ആ മഹാനുഭാവന്‍ വലിയൊരു സര്‍വകലാശാലയാണ് ഓരോ മനുഷ്യനും. എന്നാല്‍ ഓരോ കുട്ടിക്കും മാതാപിതാക്കള്‍ക്കും പഠിക്കാന്‍ ഒത്തിരി കാര്യങ്ങള്‍ കൂടി അടയാളപ്പെടുത്തിയിട്ടുണ്ട് സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിതം.

ചെറുപ്പത്തിലേ തൊട്ട് കുട്ടികളെ അടിച്ച് പഠിപ്പിക്കുന്ന, ഭയപ്പെടുത്തി പഠിപ്പിക്കുന്ന, പരീക്ഷാ പേടിയുണ്ടാക്കി വളര്‍ത്തുന്ന ഓരോ രക്ഷിതാവും അറിയേണ്ട കുറേയധികം കാര്യങ്ങളുണ്ട്.

1. എട്ടാം വയസ്സ് വരെ ഹോക്കിങ്ങിന് മര്യാദയ്ക്ക് വായിക്കാന്‍ അറിയുമായിരുന്നില്ല. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് ശേഷം ലോകം കണ്ട ഏറ്റവും ബുദ്ധിയുള്ള തലച്ചോറിനുടമയായിരുന്നു സ്റ്റീഫന്‍ ഹോക്കിങ്. അങ്ങനെയുള്ള വ്യക്തിക്കാണ് ചെറുപ്പത്തില്‍ വായിക്കുന്നതിന്റെ പ്രശ്‌നം വന്നത്. കുട്ടി ഒന്ന് വായനയില്‍ പിഴവ് വരുത്തുമ്പോഴേക്കും അവനെ ഒറ്റപ്പെടുത്തുന്ന, കളിയാക്കുന്ന, കുറ്റപ്പെടുത്തുന്ന, സമ്മര്‍ദ്ദത്തില്‍ ഇടുന്ന മാതപിതാക്കളും ടീച്ചര്‍മാരും ഇത് തിരിച്ചറിയണം. വായിക്കാനുള്ള പ്രയാസം ഒന്നിന്റെയും വിലയിരുത്തലല്ല, പ്രത്യേകിച്ച് കുട്ടികളുടെ കഴിവിന്റെ.

2. സ്‌കൂളില്‍ പഠിക്കുമ്പോള്‍ അത്ര ബുദ്ധിയുള്ള കുട്ടിയായല്ല സ്റ്റീഫന്‍ ഹോക്കിങ് വിലയിരുത്തപ്പെട്ടത്. വളരെ മോശം പ്രകടനമായിരുന്നു ക്ലാസില്‍. ഗ്രേഡ് ഏറ്റവും പുറകില്‍. ഈ സ്റ്റീഫന്‍ ഹോക്കിങ്ങാണ് ഭാവിയില്‍ തമോഗര്‍ത്തത്തെ ലോകത്തിന് നിര്‍വചിച്ച് നല്‍കിയത്. ടീച്ചര്‍മാരും അച്ഛനമ്മമാരും ഓര്‍ക്കുക. മകന്‍ ഒന്നോ രണ്ടോ വിഷയങ്ങളില്‍ പഠിക്കുന്നില്ലെങ്കില്‍, മാര്‍ക്ക് കുറഞ്ഞാല്‍ വെറുതെ ബഹളം വെക്കാതിരിക്കുക.

3. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസില്‍ നടക്കുന്ന കാര്യങ്ങളില്‍ ഹോക്കിങ്ങിന് യാതൊരുവിധ താല്‍പ്പര്യവുമുണ്ടായിരുന്നില്ല. ക്ലാസ് റൂമിന് പുറത്ത് എന്ത് നടക്കുന്നുവെന്ന് അറിയാനും പുറമെ കാണുന്ന നൂതന കാര്യങ്ങള്‍ നിരീക്ഷിക്കാനുമായിരുന്നു ഹോക്കിങ് എന്ന കുട്ടിക്ക് താല്‍പ്പര്യം. അതുകൊണ്ടുതന്നെ ടീച്ചര്‍മാരുടെ ഫേവറിറ്റ് ആയിരുന്നില്ല. 

4. ഫിസിക്‌സായിരുന്നു ഹോക്കിങ്ങിന് താല്‍പ്പര്യം. പഠിക്കാന്‍ അത്ര കേമനല്ലാതിരുന്നിട്ടും ഓക്‌സഫോര്‍ഡ് പ്രവേശ പരീക്ഷ ക്ലിയര്‍ ചെയ്തു അവന്‍, അതിലൂടെ ഫിസിക്‌സ് പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് നേടി, 17ാം വയസില്‍. അതുകൊണ്ട് നമ്മള്‍ കുട്ടികള്‍ക്ക് താല്‍പ്പര്യമുള്ള വിഷയം ശ്രദ്ധിക്കാന്‍ അവരെ അനുവദിക്കുക, അല്ലാതെ തുമ്പിയെക്കൊണ്ട് എല്ലാ കല്ലും കൂടി എടുപ്പിക്കാതിരിക്കുക. 

5. 20ാം വയസ്സിലാണ് ശരീരമാസകലം തളര്‍ന്ന് മാരകരോഗത്തിന് ഹോക്കിങ് അടിമയായത്. ഡോക്ടര്‍മാര്‍ പോലും വിധിയെഴുതി ഇനി രണ്ട് വര്‍ഷം മാത്രം ജീവിതം. എന്നാല്‍ വീല്‍ചെയറിലേക്ക് ഒതുക്കപ്പെട്ടപ്പോഴും, ഇച്ഛാശക്തി കൈമുതലാക്കി അയാള്‍ ഭൗതിക ശാസ്ത്രത്തിലെ അവസാന വാക്കായി മാറി. കുട്ടിക്ക് ഡിസ്‌ലക്‌സിയയോ, വേറെ വല്ല തിരിച്ചടികളോ വരുമ്പോഴേക്കും തളര്‍ന്നുപോകുന്ന മാതാപിതാക്കളാണ് നമുക്ക് ചുറ്റും. എന്ത് തിരിച്ചടി സംഭവിച്ചാലും എത്ര ഉയരങ്ങളും എത്തിപ്പിടിക്കാമെന്ന സന്ദേശം കൂടി നല്‍കുന്നു ഹോക്കിങ്.

▪▪▪▪▪▪▪▪▪▪
🔥🍃💕​സദ്ഗമയ​💕🍃🔥
▫▫▫▫▫▫▫▫▫▫

Friday, 16 March 2018

അഭ്യസിക്കേണ്ട പാഠം⛔️

⛔️അഭ്യസിക്കേണ്ട പാഠം⛔️

ഒരു ബുദ്ധസന്യാസിയുടെ കീഴില്‍ മുപ്പത് യുവ ശിഷ്യന്മാരുണ്ടായിരുന്നു. കുറെവര്‍ഷം അവര്‍ ഗുരുവിനോപ്പം തങ്ങി. പ്രത്യേക രീതിയിലാണ് അദ്ദേഹം അവരെ പഠിപ്പിച്ചുകൊണ്ടിരുന്നത്.

ഒരു ദിവസം അദ്ദേഹം അവരോട് പറഞ്ഞു. "ഏറെക്കാലമായ്‌ നിങ്ങൾ ഒരുമിച്ച് കഴിയുന്നു, അതുകൊണ്ട് തന്നെ പരസ്പര സ്നേഹവും വിദ്വേഷവും നിങ്ങള്‍ തമ്മില്‍ ഉണ്ടായിക്കാണും. ഒരു കാര്യം ചെയ്യുക, നിങ്ങള്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന ആളുകളുടെ പേരുകള്‍ എന്നിക്കെഴുതിതരുക. ആ കുറിപ്പ് എന്നും രഹസ്യമായിരിക്കും. വായിച്ചശേഷം ഞാനും അവ നശിപ്പിക്കും.

ഗുരുകല്‍പ്പന എല്ലാവരും അനുസരിച്ചു.

അദ്ദേഹം തനിക്ക് കിട്ടിയ കുറിപ്പുകള്‍ പരിശോധിച്ചു. അതില്‍ ഒരാളുടെ കടലാസില്‍ ഒന്നും എഴുതിയിട്ടില്ല. വെറും പേപ്പര്‍!.. മറ്റു 29 പേരില്‍ ആരുടെ കടലാസിലും അയാളുടെ പേര് ഉണ്ടായിരുന്നുമില്ല..

ഏറ്റവും കൂടുതല്‍ പേര് എഴുതിയിട്ടുള്ള ശിഷ്യന്‍റെ പേരായിരുന്നു മറ്റുള്ളവരുടെ കുറിപ്പുകളില്‍ കൂടുതല്‍ കണ്ടത്.

കുറിപ്പുകള്‍ എല്ലാം അദ്ദേഹം കത്തിച്ചുകളഞ്ഞു.

പിറ്റേ ദിവസം ശിഷ്യന്മാരോടായി പറഞ്ഞു. " നിങ്ങളില്‍ ആരെയും വെറുക്കാത്ത ഒരാള്‍ ഈ കൂട്ടത്തിലുണ്ട്. അയാളെ ആരും വെറുക്കുന്നില്ല എന്ന സത്യം ഞാന്‍ മനസ്സിലാക്കി...

നിങ്ങളില്‍ ഏറെപ്പേരെ വെറുക്കുന്ന ഒരാളും ഇക്കൂട്ടത്തിലുണ്ട്. അയാളെ കൂടുതല്‍പേര്‍ വെറുക്കുന്നു എന്നതും കുറിപ്പില്‍നിന്നു ഞാന്‍ മനസ്സിലാക്കി.

അല്‍പ്പനേരത്തെ മൌനത്തിനു ശേഷം ഗുരുനാഥന്‍ തുടര്‍ന്നു. ആരെയും വെറുക്കാതിരിക്കുക, അപ്പോള്‍ വെറുക്കപ്പെടാതിരിക്കും.

" എല്ലാവരെയും സ്നേഹിക്കുക.. അപ്പോള്‍ എല്ലാവരാലും സ്നേഹിക്കപ്പെടും "

ഇത്രയേ ജീവിതത്തില്‍ പഠിക്കാനുള്ളൂ. എനിക്ക് ഉപദേശിക്കാനും ഇത്രയേള്ളൂ.. ഈ ഉപദേശം മനസ്സിലായാല്‍ നിങ്ങളുടെ ശിഷ്ടജീവിതം മുഴുവനും ഈ പാഠം അഭ്യസിക്കാനുള്ളതാണ്....

എങ്ങിനെയാണ് കുട്ടികള്‍ പഠിക്കുന്നത്

*🔥🍃💕​സദ്ഗമയ​💕🍃🔥*
〰〰〰〰🔱〰〰〰〰
*എങ്ങിനെയാണ് കുട്ടികള്‍ പഠിക്കുന്നത്*
••••••••••••••••••••••••••••••••••••••••••••••••••••••••••••••••

🔹
കുറ്റം പറച്ചിലുകള്‍ കേട്ടാണ്‌ കുട്ടികള്‍ വളരുന്നതെങ്കില്‍ അവര്‍ നിന്ദിക്കാന്‍ പഠിക്കും...

🔹
വിദ്വേഷം കേട്ടാണ്‌ കുട്ടികള്‍ വളരുന്നതെങ്കില്‍ അവര്‍ വഴക്ക് കൂടാന്‍ പഠിക്കും...

🔹
ഭയാശങ്കകളോടെയാണ് കുട്ടികള്‍ വളരുന്നതെങ്കില്‍ അവര്‍ ആശങ്കാകുലരാകാന്‍ പഠിക്കും...

🔹
പരിതാപം സഹിച്ചാണ് കുട്ടികള്‍ വളരുന്നതെങ്കില്‍ അവര്‍ സ്വയം മതിപ്പില്ലാത്തവരാകാന്‍ പഠിക്കും...

🔹
പരിഹാസം കേട്ടാണ് കുട്ടികള്‍ വളരുന്നതെങ്കില്‍ അവര്‍ ലജ്ജാ ശീലമുള്ളവരാകാന്‍ പഠിക്കും...

🔹
അസൂയ കണ്ടാണ്‌ കുട്ടികള്‍ വളരുന്നതെങ്കില്‍ അവര്‍ കുറ്റ ബോധമുള്ളവരാകാന്‍ പഠിക്കും...

🔹
സഹിഷ്ണുത കണ്ടാണ്‌ കുട്ടികള്‍ വളരുന്നതെങ്കില്‍ അവര്‍ ക്ഷമാ ശീലം എന്താണെന്ന്‍ പഠിക്കും...

🔹
പ്രോത്സാഹനം കിട്ടിയാണ് കുട്ടികള്‍ വളരുന്നതെങ്കില്‍ അവര്‍ ആത്മ വിശ്വാസമുള്ളവരാകാന്‍ പഠിക്കും...

🔹
പ്രശംസകള്‍ കിട്ടിയാണ് കുട്ടികള്‍ വളരുന്നതെങ്കില്‍ അവര്‍ ആസ്വാദന ശേഷി ഉള്ളവരാകാന്‍ പഠിക്കും...

🔹
അംഗീകാരം കിട്ടിയാണ് കുട്ടികള്‍ വളരുന്നതെങ്കില്‍ സ്വയം സ്നേഹിക്കാന്‍ പഠിക്കും...

🔹
സ്വീകാര്യത ലഭിച്ചാണ് കുട്ടികള്‍ വളരുന്നതെങ്കില്‍ ഭൂമിയില്‍ സ്നേഹം കണ്ടെത്താന്‍ പഠിക്കും...

🔹
തിരിച്ചറിയല്‍ അനുഭവിച്ചാണ് കുട്ടികള്‍ വളരുന്നതെങ്കില്‍ ലക്ഷ്യ ബോധാമുള്ളവരാകാന്‍ പഠിക്കും...

🔹
പങ്കു വെക്കാന്‍ പഠിച്ചുകൊണ്ടാണ് കുട്ടികള്‍ വളരുന്നതെങ്കില്‍ മഹാ മനസ്കരാകാന്‍ അവര്‍ പഠിക്കും...

🔹
സത്യ സന്ധതയും കളങ്ക ഹീനതയും കണ്ടാണ്‌ കുട്ടികള്‍ വളരുന്നതെങ്കില്‍ സത്യവും ന്യായവും എന്താണെന്ന് പഠിക്കും...

🔹
സുരക്ഷിതത്വ ബോധാത്തോടെയാണ് കുട്ടികള്‍ വളരുന്നതെങ്കില്‍ സ്വയം വിശ്വസിക്കുകയും അതോടൊപ്പം ചുറ്റുമുള്ളവരെയും വിശ്വസിക്കാന്‍ അവര്‍ പഠിക്കും...

🔹
സൌഹൃദ പരമായ അന്ധരീക്ഷത്തിലാണ് കുട്ടികള്‍ വളരുന്നതെങ്കില്‍ ലോകം നന്മ നിറഞ്ഞ, ജീവിക്കാന്‍ അനുയോജ്യമായ ഒരു സ്ഥലമാണെന്ന് അവര്‍ മനസിലാക്കും...

🔹
ശാന്തമായ അന്തരീക്ഷത്തിലാണ് കുട്ടികള്‍ വളരുന്നതെങ്കില്‍ മനസ്സമാധാനം എന്താണെന്ന് അവര്‍ പഠിക്കും...

🔸
നമ്മുടെ മക്കള്‍ ഏത് അന്തരീക്ഷത്തിലാണ് വളരുന്നത്‌???...
🔸
അധ്യാപകർക്കും രക്ഷിതാക്കൾക്കുമിതിൽ ഒരുപാട് റോൾ നിർവഹിക്കാനുണ്ട്

▪▪▪▪▪▪▪▪▪▪
🔥🍃💕​സദ്ഗമയ​💕🍃🔥
▫▫▫▫▫▫▫▫▫▫

ബന്ധങ്ങള്‍

*🔥🍃💕​സദ്ഗമയ​💕🍃🔥*
〰〰〰〰🔱〰〰〰〰
ബന്ധങ്ങള്‍ക്ക് സൗന്ദര്യം നഷ്ടപ്പെട്ട കാലമാണ്. ഉപചാരങ്ങള്‍ മാത്രമാണ് ഇന്ന് ബന്ധങ്ങളേറെയും. മനസ്സും മനസ്സും തമ്മിലറിഞ്ഞ ബന്ധങ്ങള്‍ വിരളം. സാങ്കേതിക വിദ്യകളും സൗകര്യങ്ങളും ധാരാളമുണ്ടെങ്കിലും ആര്‍ക്കും അതിലൊന്നും വലിയ കാര്യമില്ല. താല്‍പര്യമില്ല.
പോരായ്മകള്‍ പരസ്പരം പറയാന്‍ സാധിക്കണം. തിന്മകളും പോരായ്മകളുമെല്ലാം ചൂണ്ടിക്കാണിച്ച് തിരുത്തണം. അങ്ങനെ തിരുത്തുന്നത് തന്റെ സുഹൃത്ത് പോരായ്മകളില്ലാത്തവനാകണമെന്ന ആഗ്രഹത്തില്‍ നിന്നായിരിക്കണം. അതുള്‍ക്കൊള്ളാന്‍ ഇരുവര്‍ക്കും സാധിച്ചാല്‍ ആ സൗഹൃദം എന്നും നിലനില്‍ക്കും.
ബന്ധങ്ങള്‍ നന്മകൊണ്ടും ഗുണകാംക്ഷകൊണ്ടും പൊതിഞ്ഞു കെട്ടിയ സമ്മാനങ്ങളാവണം. വിമര്‍ശനങ്ങള്‍ പോലും ഇഷ്ടത്തിന്റെ അടയാളങ്ങളാവണം. നന്മകള്‍ അംഗീകരിക്കാനും അഭിനന്ദിക്കാനും തയ്യാറാകുന്നവരുടെ വിമര്‍ശനങ്ങള്‍ അര്‍ഥവത്തായിരിക്കും. നാം അങ്ങനെയുള്ള സുഹൃത്തുക്കളാവുക. പുറമെ പുഞ്ചിരിച്ച് ഉള്ളില്‍ പക വെക്കുന്നവരല്ല, ഉള്ളറിഞ്ഞ് പ്രാര്‍ഥിക്കുന്നവരും ഉടയാത്ത സ്‌നേഹമുള്ളവരുമായ സുഹൃത്തുക്കള്‍...

▪▪▪▪▪▪▪▪▪▪
🔥🍃💕​സദ്ഗമയ​💕🍃🔥
▫▫▫▫▫▫▫▫▫▫

കുട്ടികളുടെ കുസൃതി

*🔥🍃💕​സദ്ഗമയ​💕🍃🔥*
〰〰〰〰🔱〰〰〰〰
പലപ്പോഴും കുസൃതി എന്ന് തോന്നിക്കുമെങ്കിലും ചുറ്റുമുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന കുരുന്നുകളുണ്ട്. അത് അവരുടെ കുറ്റമല്ല. എവിടെ, എങ്ങനെ, എപ്പോൾ പെരുമാറണമെന്നുള്ള അടിസ്ഥാനധാരണ അവര്‍ക്ക് പകർന്നു നൽകാത്തതിന്റെ കുഴപ്പമാണ്. പ്രായത്തിനു ചേരാത്ത മട്ടിലുള്ള കുസൃതി, തിരിച്ചറിവാകേണ്ട പ്രായമായിട്ടും സമൂഹത്തിൽ പൊതുമര്യാദകൾക്ക് നിരക്കാത്ത പെരുമാറ്റം തുടങ്ങിയവയെല്ലാം പെരുമാറ്റ വൈകല്യങ്ങളായി തന്നെ കണക്കാക്കാം.

കുട്ടികള്‍ക്ക് ഫോണ്‍ കളിക്കാന്‍ നല്‍കുന്നതും ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കും.   വികസിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ മസ്തിഷ്‌കത്തെ  റേഡിയോ തരംഗങ്ങള്‍ എളുപ്പം ബാധിക്കും. ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും അതുവഴിയുണ്ടാകും.  മസ്തിഷ്‌കത്തിലും ചെവിയിലും ട്യൂമറിനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. കുട്ടികളില്‍ ശ്രദ്ധയില്ലായ്മയ്‌ക്കൊപ്പം മുതിര്‍ന്നവരില്‍ ഉറക്കമില്ലായ്മയ്ക്കും സ്മാര്‍ട്‌ഫോണ്‍ കാരണമാകുന്നുണ്ട്. ▪▪▪▪▪▪▪▪▪▪
🔥🍃💕​സദ്ഗമയ​💕🍃🔥
▫▫▫▫▫▫▫▫▫▫

ഹൃദയമിടിപ്പ്

*🔥🍃💕​സദ്ഗമയ​💕🍃🔥*
〰〰〰〰🔱〰〰〰〰
ഹൃദയമിടിപ്പ്
°-°-°-°-°-°-°-°-°-°
കാലത്തു തന്നെ കെട്യോളുമായി  ഒന്നും രണ്ടും പറഞ്ഞു വഴക്കായി ഞാനൊന്നു പറഞ്ഞാൽ അവൾ പത്ത് പറയും കൈ ഓങ്ങി ഒന്നു കൊടുത്തു
അതോടെ നിന്നു അവളുടെ തറുതല പറയൽ ''
പിന്നെ കണ്ണുകൾ നിറച്ചു പറഞ്ഞവൾ "" ഞാനെന്റെ വീട്ടിൽ പോവുകയാണെന്ന്...
ഞാൻ ചോദിച്ചു അവളോട് "" ചെന്നു കയറുമ്പോൾ നിന്നുപ്പ ചോദിക്കും എന്താ കാര്യം എന്ന് "
അപ്പോൾ നീ എന്തു കാരണം പറയും എന്ന്..

"അതൊക്കെ ഞാൻ പറഞ്ഞോളാം
ഒട്ടും സ്നേഹമില്ലാതെ എന്നെ കൈ നീട്ടി അടിച്ചില്ലേ ഇതൊന്നും എനിക്ക് സഹിക്കാൻ വയ്യ പിന്നെ ഈ അടുക്കളയിൽ കിടന്നു കഷ്ടപ്പെടാനും വയ്യെന്ന് പറഞ്ഞവൾ തുണികളെല്ലാം വാരിക്കൂട്ടി പെട്ടിയിലാക്കി..

ഞാൻ തടയാൻ നിന്നില്ല അവളുടെ ആങ്ങളയെ ഫോണിൽ കുത്തി വിളിച്ച് വണ്ടി കൊണ്ട് വരണം എന്ന് വിളിച്ചു പറയുന്നത് ഞാൻ കേട്ടു ഞാനപ്പോഴും എതിരായി ഒന്നും പറഞ്ഞില്ല...

അവളുടെ ആങ്ങള വണ്ടി കൊണ്ട് വന്നു വീട്ടിലേക്ക് കയറി വന്നു ചോദിച്ചു ''എന്താ അളിയാ കാര്യം എന്ന്
ഞാൻ പറഞ്ഞു''''കാര്യം ഒന്നുമില്ല എന്ന് പറഞ്ഞൊഴിഞ്ഞുമാറി
ഇതിനിടയിൽ അവൾ ആങ്ങളയുടെ കയ്യിൽ പെട്ടി കൊടുത്തു കൊണ്ട് പറഞ്ഞു' 'ഇത് കൊണ്ട് പോയി വണ്ടിയിൽ വെക്കെടാ എന്ന്...

അവൾ വീടിന്റെ പടിയിറങ്ങുമ്പോൾ എനിക്ക് തോന്നി തിരിച്ചു വിളിക്കണമെന്ന് എന്നാൽ അവൾ കണ്ണുകൾ കൊണ്ട് തുറിച്ചു നോക്കി
ദേഷ്യത്തിന്റെ മുനയെറിഞ്ഞാണ് എന്നെ തിരിഞ്ഞു നോക്കിയത് അതു കണ്ടപ്പോൾ തിരിച്ചു വിളിക്കാനൊന്നും തോന്നിയില്ല
അവൾക്ക് സ്വസ്ഥത അതാണേൽ പോയി നിൽക്കട്ടെ എന്നു ഞാനും കരുതി..

അവൾ പോയ പിന്നെ മനസ്സിൽ എന്തൊക്കെയോ അലയടിച്ചു കൊണ്ടിരുന്നു..
ഉമ്മ കൂടി പോയ ശേഷം അവളായിരുന്നു ഒരു കൂട്ട് ഇപ്പോ വീട്ടിൽ ഞാൻ തനിച്ചായി ഉമ്മ ഇടക്കൊക്കെ പറഞ്ഞിരുന്നു നിനക്ക് കൂട്ടായി ഉള്ളത് ഇനി അവളാണ്..

അവളെ നീ സങ്കടപ്പെടുത്തരുത് എന്ന്...
ഇതൊക്കെ ചില നേരം മറന്നു പോവും അങ്ങനെയാണ് ആദ്യമായി അവൾക്കിട്ട് ഒന്നു കൊടുത്തത്..
ഈ കിട്ടിയതും മേടിച്ച് അവൾ പോയതും ഇപ്പോ അങ്ങനെ വേണ്ടായിരുന്നു എന്നെനിക്കു തോന്നിയതും ഒരുമിച്ചായിരുന്നു...

ഉച്ചയ്ക്ക് ഭക്ഷണം ഹോട്ടലിൽ പോയി കഴിച്ചു വൈകിട്ടും ഹോട്ടലിൽ പോയി കഴിച്ചു എന്തോ വെച്ചുണ്ടാക്കുന്നതിന് കുറ്റം പറഞ്ഞു കഴിക്കുന്ന ഒരു സുഖം കിട്ടിയില്ല മനസ്സ് നിറഞ്ഞതുമില്ല...

അന്നു രാത്രി മുഴുവൻ അവൾ എന്റെ കോൾ പ്രതീക്ഷിച്ചും ഞാൻ അവളുടെ കോൾ പ്രതീക്ഷിച്ചുമിരുന്നു കാണും
ഉറക്കം ഏറെ വൈകിയാണ് വന്നത് എന്നതാണ് ശരി..

അതിരാവിലെ അവളുടെ ഓർമ്മകൾ എന്നെ ഉണർത്തി ഞാൻ അടുക്കളയിൽ പോയി ഒരു ചായ വെക്കും നേരം എനിക്ക് തോന്നി അവൾ ഏറെ കലഹിക്കുന്നിടം ഈ അടുക്കളയാവുമെന്ന്...
ചായ തിളച്ചു മറിഞ്ഞു
അതുമായി ഹാളിൽ വന്നിരുന്നു കുടിച്ചു കുളിയും കഴിഞ്ഞു ജോലിക്കായി തിരിച്ചു
ജോലിയിൽ തൊട്ടതെല്ലാം പിഴച്ചു മാനേജരുടെ ചീത്ത കേട്ട് തല പെരുത്തു ജോലി കഴിഞ്ഞപ്പോൾ ഇത്തിരി ആശ്വാസമായി..._
അവൾ പോയത് മുതൽ _എന്റെ മനസ്സ് അവളുടെ ഓർമ്മകൾ കൊണ്ട് നിറഞ്ഞു അതാണ് എല്ലാം പിഴച്ചതും സ്വസ്ഥത പോയതും എന്നു തോന്നി തുടങ്ങി..

എന്നാൽ അവൾക്ക് സ്വാതന്ത്ര്യമുണ്ട് ഞാൻ ഒന്നു പറയുമ്പോൾ തിരിച്ചു പത്തുപറയാൻ എന്നെനിക്കറിയാം ഞാൻ ചില നേരം ഓർക്കാറില്ല എന്നുമാത്രം..

അവൾ ആഗ്രഹങ്ങളുടെ കൂടു തുറക്കുമ്പോൾ ഞാൻ ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ പുറത്തു വിടുമ്പോൾ ശാഠ്യം കാണിച്ചവൾക്കെത്താനും

എന്റെ മറവികൾ തുടർക്കഥയാവുമ്പോൾ എന്നെ ശാസിക്കാനും

വീട്ടിലുപ്പും മുളകും തീരുമ്പോൾ എനിക്ക് നേരെ പ്രതിഷേധിക്കാനും

കണ്ടില്ല കേട്ടില്ല എന്ന് ഞാൻ പറയുമ്പോൾ
അടുക്കളയിലേക്കുള്ള വഴിയടക്കാനും

കാണാനോ മിണ്ടാനോ നേരമില്ലെങ്കിൽ
മൗനം കൊണ്ട് ഹർത്താൽ നടത്താനും

വാഗ്ദാനം കൊണ്ട് ഞാൻ അവളുടെ മനസ്സ് നിറക്കുമ്പോൾ കള്ളനെന്നു ചൊല്ലി അവകാശങ്ങൾക്ക് മുറവിളി കൂട്ടാനും അവൾക്ക് സ്വാതന്ത്ര്യമുണ്ട്

ഇതെല്ലാം അവൾക്ക് മാത്രം ഞാൻ ഉള്ളിൽ പതിച്ചു കൊടുത്ത സ്വതന്ത്ര്യമാകാം
അതാവും ഒന്നിലും മനസ്സ് നിൽക്കാതെ ഓടുന്നത് എന്നെനിക്കു തോന്നി ...

അവളെ ഒന്നു വിളിച്ചു നോക്കിയാലോ എന്ന് കരുതി ഞാൻ ഫോണെടുത്തു അവൾക്ക് വിളിച്ചു ഒരു റിങ്ങിൽ തന്നെ ഫോണെടുത്തവൾ

ഞാൻ തെറ്റേറ്റു പറയാൻ തുടങ്ങുമ്പോഴേക്കും അവൾ കണ്ണീരു കൊണ്ട് തടഞ്ഞു ആ കരച്ചിൽ ശബ്ദം എന്റെ ചെവിയും കടന്നു ഹൃദയത്തിലെത്തി ഞാൻ പറഞ്ഞു '' ''ഞാൻ വരാം നീ റെഡിയായി ഇരിന്നോ'''' എന്ന് ആ കരച്ചിൽ അടക്കി അവൾ '' 'ശരി എന്നു പറയുമ്പോൾ ഞാൻ സന്തോഷിച്ചു അവളുമായി തിരിച്ചു വരുമ്പോൾ ഞാൻ ചോദിച്ചവളോട് '' 'ഒറ്റ റിങ്ങിൽ ഫോണെടുത്തല്ലോ ഇന്ന് എന്ന്  അതു കേട്ടവൾ പറഞ്ഞു '' 'അപ്പോഴത്തെ ഒരു വാശിക്കായി പലതും പറഞ്ഞു ഞാൻ പോയെങ്കിലും നിങ്ങളുടെ ഒരു വിളിയിലാണ് എന്റെ ഹൃദയമിടിപ്പെന്നു'''...

തൊടിയിലൊരു തണുത്ത കാറ്റ് വീശി എന്നിലാകെ ഒരു മാറ്റം വീടിന്റെ പടി കയറുമ്പോൾ അവളുടെ ദേഷ്യങ്ങൾ മാഞ്ഞുമറഞ്ഞു എന്റെ കൈകൾ ചേർത്തു പിടിച്ചവൾ പുഞ്ചിരി തൂകി...

മഹർ ആണവളുടെ മറ്റൊരു ഹൃദയം എന്നും എന്റെ ഹൃദയം അതിൽ കൊളുത്തിയിട്ടുണ്ടെന്നും എന്നെ വീണ്ടും ഓർമ്മിപ്പിക്കുകയായിരുന്നു ....
വെറുതെ വായിച്ചു പോവാതെ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യൂ...
▪▪▪▪▪▪▪▪▪▪
🔥🍃💕​സദ്ഗമയ​💕🍃🔥
▫▫▫▫▫▫▫▫▫▫

തെറ്റുകൾ

*🔥🍃💕​സദ്ഗമയ​💕🍃🔥*
〰〰〰〰🔱〰〰〰〰
ജീവിതത്തിൽ "തെറ്റുകൾ" ഒരൊറ്റ പേജു മാത്രമാണ്..

പക്ഷെ "ബന്ധങ്ങൾ" ഒരു
"പൂർണമായ പുസ്തകമാണ് "...

അതിനാൽ ഒരൊറ്റ പേജിന് വേണ്ടി ഒരു പുസ്തകം തന്നെ നഷ്ട മാക്കാതിരിക്കുക...

▪▪▪▪▪▪▪▪▪▪
🔥🍃💕​സദ്ഗമയ​💕🍃🔥
▫▫▫▫▫▫▫▫▫▫

ആലോചിക്കുന്നത്

*🔥🍃💕​സദ്ഗമയ​💕🍃🔥*
〰〰〰〰🔱〰〰〰〰
”ഓർക്കുക,  നമ്മുടെ യൊക്കെ ജീവിതത്തിൽ എത്ര പ്രാവശ്യം സംഭവിച്ചാലും മാറ്റാൻ കഴിയാത്ത ഒരു കാര്യമാണ്,
“ആലോചിക്കാത  സംസാരിച്ചിട്ട്,
സംസാരശേഷം ഇരുന്ന് ആലോചിക്കുന്നത്..."..!!

▪▪▪▪▪▪▪▪▪▪
🔥🍃💕​സദ്ഗമയ​💕🍃🔥
▫▫▫▫▫▫▫▫▫▫

നമകൾ

*🔥🍃💕​സദ്ഗമയ​💕🍃🔥*
〰〰〰〰🔱〰〰〰〰
ഒരാളുടെ തെറ്റ്കുറ്റങ്ങൾ കണ്ടെത്താനും,, മാറിനിന്ന് വിമർശിക്കാനും ആർക്കും കഴിയും...
എന്നാൽ പോരായ്മകൾ അയാളോട് സ്വകാര്യമായി പറയുകയും,,തിരുത്തുവാൻ സഹായിക്കുമ്പോയുമാണ് നിങ്ങളിലെ നമകൾ വെളിച്ചം കാണുന്നത്...

▪▪▪▪▪▪▪▪▪▪
🔥🍃💕​സദ്ഗമയ​💕🍃🔥
▫▫▫▫▫▫▫▫▫▫

നമ്മൾ എന്താവുo

*🔥🍃💕​സദ്ഗമയ​💕🍃🔥*
〰〰〰〰🔱〰〰〰〰
*നമ്മൾ എന്താവുമെന്നുള്ളത് നമ്മുടെ ചിന്തകളാണ് തീരുമാനിക്കുന്നത്. അത് കൊണ്ട് മാറ്റങ്ങളാഗ്രഹിക്കുന്നുവെങ്കിൽ നമ്മുടെ ചിന്തകളെ മാറ്റേണ്ടിയിരിക്കുന്നു* ..
▪▪▪▪▪▪▪▪▪▪
🔥🍃💕​സദ്ഗമയ​💕🍃🔥
▫▫▫▫▫▫▫▫▫▫